Thursday, October 25, 2007

ആദ്യ കൂദാശ

സ്തിരമായി ബ്ലോഗെഴുതുന്ന ഒരാളുടെ ജീവിതം എത്ര സംഭവ-സംങ്കല്‍പ്പ ഭരിതം എന്നോര്‍തപ്പോളാണ് ഈ ബ്ലോഗന്‍ ജനിച്ചത്. പക്ഷേ , ‘ഈലോകം എത്ര വിശാലം‘ എന്ന് ഒരു കുട്ടിക്കുരങ്ങനെപ്പോലെ ഇപ്പോള്‍ ഞാന്‍ കണ്മിഴിക്കുന്നു. ഏതെല്ലാം തരത്തില്‍പ്പെട്ട ജീവികള്‍... വിചിത്ര ഭാഷകള്‍(ഒരു മാനക മലയാളിയെ സംബന്ധിച്ച്)....
എഴുതിനെക്കുറിച്ചുള്ള ഉള്ളൂരിന്റെ ധാരണകള്‍ പറത്തിക്കളഞ്ഞ് ഇവിടെവരൂ... വി.കെ എന്നി നെപ്പോലെ പെരുമാറൂ.. എന്ന് ഇവിടുത്തെ നിയമം അനുശാസിക്കുന്നു.
ഭാഷ ഉടുപ്പൂരിക്കളഞ്ഞ പ്രതീതി।
പക്ഷെ, ഒരു പുതിയ മാധ്ദ്യമം എന്ന നിലക്ക് ഒരു പുതിയ മലയാളം ബ്ലോഗ് എങ്ങനെയുള്ളതായിരിക്കണം? ഭാഷ രൂപം, ലക്ഷ്യം,ഇടപെടല്‍..?
എന്തുതോന്നുന്നു?